ChuttuvattomThodupuzha

മുട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുക്റോനൊ പെരുന്നാളും കൂദാശ വാര്‍ഷികവും ഇന്നു മുതല്‍

തൊടുപുഴ : മുട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി.മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 92-ാമത് ദുക്‌റോനൊ പെരുന്നാളും കൂദാശ വാര്‍ഷികവും ശനി ഞായര്‍ ദിവസങ്ങളില്‍ നടത്തും.
ഇന്ന് വൈകുന്നേരം 6.30ന് സന്ധ്യാ നമസ്‌കാരം, പെരുന്നാള്‍ സന്ദേശം, തുടര്‍ന്ന് സ്‌നേഹ വിരുന്ന് എന്നിവ നടക്കും.

പെരുന്നാള്‍ സമാപന ദിനമായ ഞായറാഴ്ച രാവിലെ 7.15ന് പ്രഭാതനമസ്‌കാരം, 8ന് വി. കുര്‍ബാന- വികാരി പൗലോസ് കളിയമേലില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍.
തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശം, പ്രദിക്ഷണം,ആശീര്‍വാദം,നേര്‍ച്ച സദ്യ കോടിയിറക്ക് എന്നിവ നടക്കും.പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി കള്ളിയംമേലില്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറി ജോര്‍ജ് പി.കെ.,ട്രഷര്‍ സാജന്‍ കെ. ജോണ്‍, ഇടവക ഭരണ സമിതി അംഗങ്ങള്‍, ഭക്ത സംഘട ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഫോണ്‍ 9496041110,9446076035,9544046426,

 

Related Articles

Back to top button
error: Content is protected !!