AccidentThodupuzha

ഷൂട്ടിങ്ങിനിടെ ജീപ്പ് വൈദ്യുതി തൂണിലിടിച്ചു അപകടം

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം ചിത്രീകരണം പുരോഗമിക്കുന്ന ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ജീപ്പ് വൈദ്യുതി തൂണിലിടിച്ചു അപകടം. വാഹനത്തിലുണ്ടായിരുന്ന നടന്‍ ചെമ്പില്‍ അശോകന്‍, നടിമാരായ ഗൗരി നന്ദ, ചാലി പാല എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. മടക്കത്താനത്തിന് സമീപം മാട്ടുപാറയിലായിരുന്നു അപകടം. സിനിമയുടെ ചിത്രീകരണവേളയില്‍ താരങ്ങള്‍ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു. വാഹനത്തിന് വേഗത കുറവായതിനാലാണ് ദുരന്തം ഒഴിവാക്കിയത്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’.

Related Articles

Back to top button
error: Content is protected !!