IdukkiLocal Live

ഡി.വൈ.എഫ്.ഐ അക്രമം: കൊലക്കേസ് പ്രതിയെ രക്ഷിക്കാനെന്ന് സി.പി മാത്യു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തിയ ശേഷം മടങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ പതിയിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത് കൊലക്കേസ് പ്രതിയെ രക്ഷിക്കാനെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ഒരു നാടിന്റെയൊന്നാകെ നൊമ്പരമായി മാറിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പിഞ്ചുബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെടെയുള്ളവര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് ശേഷം മടങ്ങുകയായിരുന്നു. ഈ സമയത്താണ് പോലീസിന്റെ മൗനാനുവാദത്തോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡരികില്‍ പതിയിരുന്ന് അക്രമം അഴിച്ച് വിട്ടത്. അനീതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരടാനാണ് സി.പി.എം തീരുമാനമെങ്കില്‍ അതിനെതിരെ ബഹുജനങ്ങളെ അണി നിരത്തി കനത്ത പ്രതിരോധം സൃഷ്ടിക്കുമെന്നും സി.പി മാത്യൂ വണ്ടിപ്പെരിയാറ്റില്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!