Thodupuzha

എസ്എസ്എല്‍സി, പ്ലസ്ടു ,തത്തുല്യ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു

തൊടുപുഴ : എസ്എസ്എല്‍സി, പ്ലസ്ടു/ തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ വണ്‍ നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും  http://www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 15- നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, കെയുആര്‍ഡിഎഫ്‌സി ബില്‍ഡിംഗ്, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2966577, 9188230577.

 

Related Articles

Back to top button
error: Content is protected !!