ChuttuvattomThodupuzha
തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ വിദ്യാരംഭം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/divine-mercy-shrine.jpg?resize=213%2C160&ssl=1?v=1715913619)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ 19ന് കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിന് അവസരമുണ്ടായിരിക്കും. രാവിലെ 11 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഷ്റൈന്‍ റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയിപ്പിള്ളില്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭം കുറിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ രാവിലെ 11 നുള്ള കുര്‍ബാനയ്ക്ക് എത്തണമെന്ന് റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)