ChuttuvattomThodupuzha

ജില്ലയിലെ വിവിധയിടങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിക്കും : വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

തൊടുപുഴ : വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി. എം ആസാദ് ജില്ലാ സെക്രട്ടറി കെ.കെ.ഷംസുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യവും ഈദ് ഗാഹുകളില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 7.15 ന് തൊടുപുഴ ഇടവെട്ടി,പാലിയത്ത് ഓഡിറ്റോറിയം ഗ്രൗണ്ട്, 7.30 ന് ഉടുമ്പന്നൂര്‍ സലഫി മസ്ജിദ് ഗ്രൗണ്ട്, 7ന് അടിമാലി സലഫി സെന്ററിനു സമീപം മാപ്പാനിക്കാട്ട് ഗ്രൗണ്ട്, 7.30 ന് പീരുമേട് സലഫി മസ്ജിദ് ഗ്രൗണ്ട്, 8ന് പെരുവന്താനം പഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഈദ്ഗാഹ്.

Related Articles

Back to top button
error: Content is protected !!