IdukkiLocal Live

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; ഉദ്യോഗസ്ഥരുടെ നിയമനം പൂര്‍ത്തിയായി

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റവെയര്‍ മുഖേന നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. അതത്
സ്ഥാപന മേധാവികള്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ നിന്നും നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് ഉദ്യേഗസ്ഥര്‍ക്ക് നല്‍കണം. ഉദ്യോഗസ്ഥര്‍ക്ക് ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒടിപി വഴി ലോഗിന്‍ ചെയ്ത് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം. നിയമന ഉത്തരവ് ലഭിക്കുന്ന വര്‍ക്കുള്ള അറിയിപ്പ് എസ്എംഎസ് ആയും ലഭിക്കും.

Related Articles

Back to top button
error: Content is protected !!