ChuttuvattomThodupuzha

മലിനജലത്തിലും ചെളിയിലും മുങ്ങി ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍

തൊടുപുഴ : കെഎസ്ഇബി സെക്ഷന്‍ ഓഫീസിനോടനുബന്ധിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനില്‍ ചെളിയും മലിനജലവും കെട്ടികിടക്കുന്നത് വാഹനയുടമകള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. വൈദ്യുതി ഭവനു മുന്നില്‍ തന്നെയാണ് ചാര്‍ജിംഗ് സ്റ്റേഷനും സജ്ജമാക്കിയിരിക്കുന്നത്. മഴ പെയ്യുന്നതോടെ ഇതിനുള്ളില്‍ വെള്ളം നിറയും. റോഡിലെയും സമീപത്തെയും വെള്ളം മുഴുവന്‍ ഒഴുകിയെത്തി ഇവിടെ കെട്ടികിടക്കുന്ന സ്ഥിതിയാണ്. വെള്ളം കുറഞ്ഞാല്‍ തന്നെയും ചെളി നിറയുന്നതിനാല്‍ ഇതിനുള്ളില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്. അശാസ്ത്രീയമായ രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് ഉപയോക്താക്കള്‍ പറയുന്നു. റോഡ് നിരപ്പില്‍നിന്നും താഴെയാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചിരുക്കുന്നത്. അതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം മുഴുവനും ഇതില്‍ കെട്ടിനില്‍ക്കും. മഴ പെയ്താല്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇതിനുള്ളിലേയ്ക്ക് കയറ്റാന്‍ കഴിയാത്ത അവസ്ഥയാകും.

 

Related Articles

Back to top button
error: Content is protected !!