Local LiveMoolammattam

വൈദ്യുതി പോസ്റ്റ് റോഡിന് നടുവില്‍ ; നീക്കം ചെയ്യാന്‍ നടപടിയില്ല

മൂലമറ്റം : റോഡിന് വീതി കൂട്ടിയപ്പോള്‍ സംസ്ഥാന പാതയുടെ നടുവിലായിപ്പോയ വൈദ്യുതി പോസ്റ്റ് നീക്കാന്‍ നടപടിയില്ല. മൂലമറ്റം വാഗമണ്‍ റോഡില്‍ മണപ്പാടിയിലാണ് സംസ്ഥാന പാതയുടെ നടുവിലായി വൈദ്യുതി പോസ്റ്റുള്ളത്. നിത്യേന കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നിരവധി ടൂറിസ്റ്റ് വാഹനങ്ങളുമടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന സംസ്ഥാന പാതയുടെ നടുവിലായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും നിരവധി തവണ മൂലമറ്റം ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. വൈദ്യുതി പോസ്റ്റ് നില്‍ക്കുന്ന ഭാഗം വളവ് കൂടിയായതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്. മൂന്ന് മാസം മുമ്പ് വാഗമണ്‍ പോയി തിരിച്ച് വന്ന വിനോദ സഞ്ചാരികളുടെ മിനി ബസ് വളവില്‍ നിയന്ത്രണം നഷ്ട്പ്പെട്ട് മറിയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വൈദ്യുതി പോസ്റ്റ് നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കണ മെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!