ChuttuvattomThodupuzha

കര്‍ഷക പ്രക്ഷോഭത്തിന് ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാര്‍ഢ്യം ഇന്ന്

തൊടുപുഴ: കര്‍ഷക പ്രക്ഷോഭത്തിന് ജീവനക്കാരുടെയും അധ്യാപകരുടെയും
ഐക്യദാര്‍ഢ്യം ഇന്ന്. മിനിമം താങ്ങുവില നിയമാനുസൃതമാക്കുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങളുയര്‍ത്തി പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ കിരാത നടപടികളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് നടത്തുന്ന ഗ്രാമീണ ഹര്‍ത്താലിനും രാജ്ഭവന്‍ മാര്‍ച്ചിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജീവനക്കാരും അധ്യാപകരും സിവില്‍ സര്‍വീസിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തി ആക്ഷന്‍ കൗണ്‍സിലിന്റെയും, സമര സമിതിയുടെയും സംയുതാഭിമുഖ്യത്തില്‍ ജില്ലാ താലൂക് കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തും.

പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, കരാര്‍കാഷ്വല്‍ നിയമനം അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ നികത്തുക, പൊതുമേഖലാ സ്വകാര്യവത്കരണം ഒഴിവാക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇന്ന് 4ന് ജില്ലാ കേന്ദ്രമായ തൊടുപുഴയിലും താലൂക്ക് കേന്ദ്രങ്ങളായ ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അടിമാലിപീരുമേട് എന്നിവടങ്ങളിലും പ്രകടനങ്ങളും യോഗവും സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.എസ്. മഹേഷും സമരസമിതി കണ്‍വീനര്‍ ഡി. ബിനിലും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!