Thodupuzha

പരിസ്ഥിതി സംരക്ഷണ വേദി ജില്ലാതല പരിസ്ഥിതി ആചരണം നടത്തി

 

തൊടുപുഴ: പരിസ്ഥിതി സംരക്ഷണ വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല പരിസ്ഥിതി ആചരണം നടത്തി. തൊടുപുഴ ധന്വന്തരി വൈദ്യശാല വളപ്പില്‍ നടന്ന പരിപാടി വൃക്ഷെതൈ നട്ടു കൊണ്ട് നഗരസഭ വൈ.ചെയര്‍ പേഴ്സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്തു.വേദി ജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി. പി.എസ്.വി.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.പി. ബേബി പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജില്ലാ കമ്മിറ്റിയംഗം കെ.എ.ശശികുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ധന്വന്തരി വൈദ്യശാല ഡോ.സതീഷ്, കോ ഓര്‍ഡിനേറ്റര്‍ നൈസി തോമസ്, അമല്‍ എസ്. ചേലപ്പുറം, പി.എസ്.ജോസ്, ആന്‍സി മാത്യു, റ്റി.പി.ജോയി, ഉഷ രാജു, ഷാജി ജോസഫ്, കെ.ആര്‍.ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. ജൂണ്‍5 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി സംരക്ഷണ വേദി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത

Related Articles

Back to top button
error: Content is protected !!