Thodupuzha

മൂലമറ്റം സെൻറ് ജോർജിൽ നേത്ര പരിശോധനാ ക്യാമ്പ്

 

 

മൂലമറ്റം: സെൻറ് ജോർജ് യു.പി.സ്കൂളിന്റെ സപ്തതിയാലോഷ സമാപനത്തോടനുബന്ധിച്ച് തൊടുപുഴ ഫാത്തിമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി നേത്ര പരിശോധനാ ക്യാമ്പ് നടത്തി. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. ആ സ്കോ ബാങ്ക് ചെയർമാൻ ടോമി വാളിക്കുളം ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാ കുന്നേൽ, പി.ടി.എ. പ്രസിഡൻറ് ഫ്രാൻസീസ് കരിമ്പാനി, സെക്രട്ടറി റോയ്.ജെ. കല്ലറങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.  ഡോ. ഫിലിപ്പ് ജോർജ്,  അഡ്മിനിസ്ട്രേറ്റർ ജോബി ജോൺസൺ,  സ്റ്റാഫ് സെക്രട്ടറി

ജെയ്സൺ സെബാസ്റ്റ്യൻ തുടങ്ങിയവർ നേത്യത്വം നൽകി.

Related Articles

Back to top button
error: Content is protected !!