ChuttuvattomThodupuzha

കര്‍ഷക പ്രതിഷേധ മാസാചരണം

തൊടുപുഴ: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, റബ്ബര്‍ കിലോയ്ക്ക് 250 രൂപ നല്‍കി സംഭരിക്കുക, വന്യജീവിശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ആള്‍ ഇന്ത്യ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന (എ.ഐ.കെ.കെ.എം.എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക പ്രതിഷേധ മാസാചരണം നടത്തും. 31 വരെ നടക്കുന്ന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 7 ന് വൈകിട്ട് 4ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്നില്‍ നടക്കും. നെല്‍കര്‍ഷക സംരക്ഷണസമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്‍. സതീശന്‍ കുട്ടനാട് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!