MuttomThodupuzha

ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് പഠനം അനിശ്ചിതത്വത്തില്‍; മതിയായ കെട്ടിട സൗകര്യമില്ല

തൊടുപുഴ: മതിയായ കെട്ടിട സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് മുട്ടം പോളിടെക്‌നിക്ക് കോളജിലെ ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി.നിരവധി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. തൊടുപുഴ നഗരസഭയുടെ കീഴിലുള്ള കെട്ടിടത്തിലാണ് വര്‍ഷങ്ങളായി പോളിടെക്‌നിക്ക് കോളജിനു കീഴിലുള്ള ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കത്താല്‍ ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്ന് ക്ലാസ് ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടിയില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. പോളിടെക്‌നിക്ക് കോളേജിനു കീഴിലാണെങ്കിലും കോഴ്‌സ് നടത്തിപ്പ് ചുമതല ജില്ലാ പഞ്ചായത്തിനാണ്. ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് നടത്താന്‍ അനുയോജ്യ സ്ഥലം കണ്ടെത്താന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുട്ടം പോളിടെക്‌നിക്ക് കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മുട്ടത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സൗകര്യം കണ്ടെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അടുത്ത നാളിലാണ് കരാര്‍ ഉള്‍പ്പെടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നു പറയപ്പെടുന്നു. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടിന് ആരംഭിക്കേണ്ട കോഴ്‌സ് രണ്ടാഴ്ച കഴിഞ്ഞിട്ടും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കെട്ടിടത്തിന്റെ വാടക തീരുമാനിച്ച് അംഗീകാരം ലഭിക്കാനുണ്ടായ കാലതാമസത്തെ തുടര്‍ന്നാണ് ക്ലാസ് ആരംഭിക്കാന്‍ കഴിയാതിരുന്നതെന്നും അടുത്ത ദിവസം മുതല്‍ മുട്ടത്ത് കോഴ്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്നും പോളിടെക്‌നിക്ക് കോളജ് അധികൃതര്‍ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!