ChuttuvattomThodupuzha

ഇടുക്കിയില്‍ അനുകൂല സാഹചര്യം : ഡീന്‍ കുര്യാക്കോസ് എംപി

തൊടുപുഴ : യുഡിഎഫിന് അനുകൂല സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നു ഡീന്‍ കുര്യാക്കോസ് എംപി. ഇടുക്കിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും യുഡിഎഫ് പ്രചാരണ വിഷയമാക്കും. ജില്ലയിലെ ജനങ്ങള്‍ക്ക് പട്ടയം നല്‍കുന്നത് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനെതിരെ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവ് വന്ന് രണ്ടു മാസമായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. എംഎല്‍എമാര്‍ക്ക് കിട്ടുന്ന ഫണ്ട് പോലും എംപിമാര്‍ക്ക് കിട്ടുന്നില്ല. എങ്കിലും ലഭിച്ച തുക ഇടുക്കിയിലെ പിന്നോക്ക മേഖലകളില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!