ChuttuvattomThodupuzha

തൊടുപുഴയില്‍ 110 കെവി സബ് സ്റ്റേഷന്‍ സാധ്യതാ പഠനം തുടങ്ങി ; മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : തൊടുപുഴയില്‍ ഒരു പുതിയ 110 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്നും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. നിയമസഭയില്‍ പി.ജെ ജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം ഘട്ടം വൈദ്യുതി പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കി കേന്ദ്ര വൈദ്യുതി അതോറിറ്റി, കേന്ദ്ര ജല കമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നി കാര്യാലയങ്ങളില്‍ വിവിധ അനുമതികള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കി രണ്ടാം ഘട്ട വൈദ്യുത പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതിക അനുമതിയ്ക്കുള്ള ടേംസ് ഓഫ് റഫറന്‍സിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 800 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!