ChuttuvattomThodupuzha

നിരാശജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് : പി.ജെ. ജോസഫ് എംഎല്‍എ

തൊടുപുഴ : നിരാശജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ . ശ്രദ്ധേയമായ വികസന പദ്ധതികള്‍ ഒന്നും ഇല്ല. കര്‍ഷകരുടെയും സാധാരണക്കാരുടെയും പുരോഗതിയ്ക്ക് ഉതകുന്ന ഒന്നും ബജറ്റില്‍ ഇല്ല. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായില്ല. റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വില സ്ഥിരതാ പദ്ധതിയിലെ വര്‍ദ്ധന വെറും നാമമാത്രമാക്കിയത് റബര്‍ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് കാണിക്കുന്നത്. നാളികേര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും സംഭരണത്തിനും കൂടുതല്‍ തുക അനുവദിക്കേണ്ടിയിരുന്നു. 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് ബഡ്ജറ്റില്‍ വകയിരുത്തിയത് 75 കോടി രൂപ മാത്രമാണ്. വികസനോന്മുഖ പദ്ധതികള്‍ ഒന്നും ഇല്ലാത്ത ബജറ്റ് നിരാശാജനകമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!