ChuttuvattomThodupuzha

തൊടുപുഴയില്‍ വിവിധയിടങ്ങളില്‍ തീ പിടുത്തം

തൊടുപുഴ: ഏഴുമുട്ടത്തും ചെപ്പുകുളത്തുമുണ്ടായ രണ്ട് തീ പിടിത്തങ്ങളിലായി 50 റബര്‍ മരങ്ങളടക്കം ഏക്കറുകണക്കിന് കൃഷി ഭൂമി കത്തി നശിച്ചു. ഇന്ന് വൈകിട്ട് 3.45ന് ഏഴുമുട്ടം സൊസൈറ്റിപടിയില്‍ ചെമ്പരത്തിക്കല്‍ സോജന്റെ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞു ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തുമ്പോഴേക്കും 50 റബര്‍ മരങ്ങള്‍ കത്തി നശിച്ചിരുന്നു. റോഡില്‍ ആരോയിട്ട ബീഡി കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉച്ചയ്ക്ക് 2.30ന് ചെപ്പുകുളം സ്വദേശി കല്ലറയ്ക്കല്‍ മനോജിന്റെ ഒരേക്കര്‍ കൃഷിയിടവും തീ പിടിച്ചു നശിച്ചു. തലേദിവസം കൃഷിയിറക്കുന്നതിന് മുന്നോടിയായി ഇവിടെ തീയിട്ടിരുന്നു. ഇതില്‍ കെടാതെ കിടന്ന കനലില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് സംശയം. തൊടുപുഴ യൂണിറ്റിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്റെ നേതൃത്വത്തിലാണ് രണ്ടിടങ്ങളിലും തീയണച്ചത്.ഫയര്‍ ഓഫീസര്‍മാരായ ഷൗക്കത്തലി ഫവാസ്, ബിബിന്‍ എ തങ്കപ്പന്‍, എബി സി.എസ്, അഭിലാഷ് .ഡി, രാജീവ് ആര്‍ നായര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

 

 

Related Articles

Back to top button
error: Content is protected !!