Thodupuzha

ജില്ലയിലെ ആദ്യ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാക്കി മുതലക്കോടം ഹോളി ഫാമിലി ആശുപത്രി

തൊ​ടു​പു​ഴ: ജില്ലയിലെ ആദ്യ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​. പൂ​മാ​ല സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ര​തീ​ഷ് രാ​ജ​ന് (39) അ​മ്മ പദ്മാക്ഷി​യു​ടെ കി​ഡ്നി​യാ​ണ് മാറ്റിവെച്ചത് എന്ന് ആ​ശു​പ​ത്രി അധികൃതർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​ൻ ഡോ.​ജോ​ർ​ജ് പി.​ എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​നി​ഷാ​ദ് ര​വീ​ന്ദ്ര​ൻ, യൂ​റോ​ള​ജി​സ്റ്റ് ഡോ.​ അ​ര​വി​ന്ദ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ.​ എം.​എം. തോ​മ​സ്, ഡോ. ​വി​നു ജോ​സ്, ഡോ. ​ഉ​ഷ ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

2016-ൽ ​ര​തീ​ഷ് ത​ന്‍റെ ഒ​രു കി​ഡ്നി മ​റ്റൊ​രാ​ൾ​ക്കു ദാ​നം ചെ​യ്തി​രു​ന്നു. നാ​ലു​വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ പാ​ന്പുക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ര​തീ​ഷി​ന്‍റെ ര​ണ്ടാ​മ​ത്തെ കി​ഡ്നി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ 2021 ഡി​സം​ബ​ർ മു​ത​ൽ ര​തീ​ഷി​ന് ഡ​യാ​ലി​സി​സ് വേ​ണ്ടി വ​ന്നു. തു​ട​ർ​ന്നാ​ണ് കി​ഡ്നി മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​ എ​ന്നാ​ൽ കി​ഡ്നി മാ​റ്റി​വ​യ്ക്ക​ലി​നു വേ​ണ്ടി വ​രു​ന്ന ഭാ​രി​ച്ച ചെ​ല​വ് ര​തീ​ഷി​ന്‍റെ കു​ടം​ബ​ത്തി​ന് താ​ങ്ങാ​നാ​വു​മാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ശ​സ്ത്ര​ക്രി​യ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

ര​തീ​ഷും കി​ഡ്നി ന​ൽ​കി​യ അ​മ്മ പ​ത്മാ​ക്ഷി​യും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ആ​ശു​പ​ത്രി വി​ട്ടു. സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​തി​ലും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഇ​വി​ടെ കി​ഡ്നി മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആശുപത്രി ഡയറക്ടർ സി. ത്രേസ്യാമ്മ പള്ളിക്കുന്നേൽ, അഡ്മിനിസ്ട്രേറ്റർ സി. മേഴ്സി കുര്യൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ്, ഡോ. ​നി​ഷാ​ദ് ര​വീ​ന്ദ്ര​ൻ, യൂ​റോ​ള​ജി​സ്റ്റ് ഡോ.​ആ​ർ. അ​ര​വി​ന്ദ്, ട്രാ​ൻ​സ്പ്ലാ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!