ChuttuvattomThodupuzha

അരനൂറ്റാണ്ടിന് ശേഷം സ്‌കൂള്‍ കൂട്ടുകാര്‍ ഒത്തുചേര്‍ന്നു

നെയ്യശ്ശേരി : അരനൂറ്റാണ്ടിന് ശേഷം നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ കൂട്ടുകാര്‍ ഒത്തു ചേര്‍ന്നത് വേറിട്ട അനുഭവമായി. 1974ലെ എസ്എസ്എല്‍സി ബാച്ചാണ് ഗോള്‍ഡണ്‍ ജൂബിലി റീ യൂണിയന്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ നോബിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഫാ. ജോയല്‍ ജോയ് അനുഗ്രഹ പ്രഭാഷണം നടത്തി. അധ്യാപകരായിരുന്ന കെ.ടി. വര്‍ക്കി, സി. എമരന്‍സിയ, കെ.വി. മേരി എന്നിവര്‍ പ്രസംഗിച്ചു. സഹപാഠികളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ സെബാസറ്റിയന്‍ ജോസഫ് പൂച്ചാലില്‍, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ദീര്‍ഘകാലം അസോസിയേറ്റ് പ്രൊഫസറായിരുന്ന ജോര്‍ജ്ജ് മാത്യു തോട്ടത്തിമ്യാലില്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

വേര്‍പിരിഞ്ഞു പോയ അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. പഴയ ക്ലാസ് മുറിയില്‍ ഒരിക്കല്‍കൂടി പോയി സഹപാഠികള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. നാട്ടിലും വിദേശത്തുമായി ഉണ്ടായിരുന്ന മുന്‍കാല സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ഇവര്‍ പറഞ്ഞു. വരും വര്‍ഷങ്ങളിലും ഒത്തുചേരണമെന്ന് ആശംസിച്ചു കൊണ്ടാണ് ഗോള്‍ഡണ്‍ ജൂബിലി സംഗമം സമാപിച്ചത്. സി.സി. ചെറിയാന്‍, ടി.എ. എബ്രാഹം, എ.ജെ. വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!