ChuttuvattomThodupuzha

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. 20 നാണ് ആറാട്ട് മഹോത്സവം.ഇന്ന് വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന നടക്കും. തുടര്‍ന്ന് വേദിയില്‍ ഭരതനാട്യവും തൊടുപുഴ ശ്രീകൃഷ്ണ ഭജന്‍സിന്റെ ഭജനയും നടക്കും. രാത്രി 8 ന് . ക്ഷേത്രം തന്ത്രി മണക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും.ബുധനാഴ്ച്ച രാവിലെ ഗണപതിഹോമവും 7 മുതല്‍ എതൃത്തപൂജ, പന്തീരടി പൂജ, നവകം പൂജ , ശ്രീഭൂതബലി, നവകാഭിഷേകം തുടങ്ങിയ ചടങ്ങുകളും 11.30 ന് ഉച്ചപൂജയും നടക്കും. 7 മുതല്‍ വേദിയില്‍ തൊടുപുഴ തത്വമസി അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും.വ്യാഴാഴ്ച്ച രാവിലെ 7 മുതല്‍ എതൃത്തപൂജ, പന്തീരടി പൂജ, നവകം പൂജ , ശ്രീഭൂതബലി, നവകാഭിഷേകം തുടങ്ങിയ ചടങ്ങുകളും 11.30 ന് ഉച്ചപൂജയും നടക്കും. വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധനയും തുടര്‍ന്ന് അത്താഴപൂജയും ശ്രീഭൂതബലിയും.

വെള്ളിയാഴ്ച്ച വൈകിട്ട് 7ന് ആശ സുരേഷ് അവതരിപ്പിക്കുന്ന സോപാന സംഗീതാര്‍ച്ചന നടക്കും.ശനിയാഴ്ച്ച രാവിലെ 11 മുതല്‍ ഉത്സവബലി ദര്‍ശനവും 11.30 മുതല്‍ പ്രസാദമൂട്ടും നടക്കും. വൈകിട്ട് 7 മുതല്‍ അനു ഷിനോജ് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി . ഞായറാഴ്ച്ച രാവിലെ 11 മുതല്‍ ഉത്സവബലി ദര്‍ശനവും 11.30 മുതല്‍ പ്രസാദമൂട്ടും നടക്കും. വൈകിട്ട് 7 മുതല്‍ വേദിയില്‍ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസമിതിയുടെ ഭജന്‍സ് . തിങ്കളാഴ്ച്ച വൈകിട്ട് 6.45 മുതല്‍ സ്വരലയ ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേളയും തുടര്‍ന്ന് ശിവപാര്‍വതി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും.ആറാട്ടു മഹോത്സവ ദിനമായ 20ന് രാവിലെ 8ന് തൊടുപുഴ മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് .വൈകിട്ട് 4.30ന് കാഴ്ച്ചശ്രീബലി . 6.45 മുതല്‍ വേദിയില്‍ ചലച്ചിത്ര സംഗീത സംവിധായകന്‍ സ്റ്റില്‍ജു അര്‍ജുന്‍ നയിക്കുന്ന ഭക്തിഗാനമേള 8ന് ആറാട്ടുകടവിക്ക് എഴുന്നള്ളത്ത് . 8.30 ന് ആറാട്ട്. 9.30 ന് അമ്പലം ജംഗ്ഷനില്‍ എന്‍എസ്എസ് കരയോഗം വക സ്വീകരണവും 11.30 ന് തിരുമുന്‍പില്‍ പറവെയ്പ്പും കൊടിയിറക്കും നടക്കും.

 

Related Articles

Back to top button
error: Content is protected !!