Local LiveMoolammattam

ജ്വാല ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ക്യാമ്പ്

മൂലമറ്റം : ജ്വാലാ ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ അറക്കുളം സെന്റ് മേരിസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ക്യാമ്പ് നടത്തിവരുന്നു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 80 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. കുട്ടികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം  ഭാവി തലമുറയെ സൃഷ്ടിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. പ്രമുഖരായ അധ്യാപകരാണ് ക്യാമ്പ് നയിക്കുന്നത്. മധ്യവേനലവധിക്ക് ശേഷവും ഞായറാഴ്ചകളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ക്യാമ്പില്‍ കുട്ടികള്‍ക്കായി മുട്ടയും പഴവും വിതരണം ചെയ്യുന്നുണ്ട്. ക്യാമ്പിനോടനുബന്ധിച്ച് മെയ് 5 മുതല്‍ 12 വരെ മൂലമറ്റം ഐഎച്ച്ഇപി സ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം നിര്‍വഹിക്കും. ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും.

 

 

 

 

Related Articles

Back to top button
error: Content is protected !!