ChuttuvattomThodupuzha

വനവിജ്ഞാപനം: നവകേരള സദസ് ഇടുക്കിക്ക്  നല്‍കുന്ന സമ്മാനം: ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ്

ഇടുക്കി: നവകേരള സദസ് ഇടുക്കിക്ക് നല്‍കുന്ന സമ്മാനമാണ് ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള വനവിജ്ഞാപനമെന്ന് ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ് ഭാരവാഹികള്‍ ആരോപിച്ചു. ചിന്നക്കനാല്‍ വില്ലേജിലെ 8, 9 ബ്ലോക്കു കളിലായി 364.39 ഹെക്ടര്‍ (901 ഏക്കര്‍) റിസര്‍വ് വനമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ആദിവാസികള്‍ക്കും ഭൂരഹിതരായ മറ്റു കൃഷിക്കാര്‍ക്കും വിതരണം ചെയ്യാന്‍ കഴിയുന്ന റവന്യൂ ഭൂമിയാണ് ഇത്. അടുത്തകാലത്ത് കാന്തല്ലൂര്‍, ആനച്ചാല്‍, മുട്ടം പ്രദേശങ്ങളില്‍ വനം പ്രഖ്യാപിക്കുകയുണ്ടായി. പല സ്വകാര്യ വ്യക്തികളുടെയും ഭൂമി ഏറ്റെടുത്തു വനമാക്കുന്ന പരിപാടിയും സര്‍ക്കാര്‍ അനസ്യൂതം തുടരുകയാണ്. ചിന്നക്കനാല്‍ ഉള്‍പ്പെടെ 1996ന് ശേഷം പ്രഖ്യാപിക്കപ്പെട്ട എല്ലാ വനമേഖലകളും
റവന്യൂഭൂമി ആക്കി മാറ്റുന്നതിനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയും വികസന ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യണമെന്ന് ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകരെയും മറ്റു ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികളായ സണ്ണി പൈമ്പിള്ളില്‍, റസാക്ക് ചൂരവേലി, കെ.ആര്‍ വിനോദ്, പി.എം ബേബി, ഡയസ് ജോസ് എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!