Thodupuzha

ഫാ. ജെയിംസ് വടക്കേല്‍ നിര്യാതനായി

 

തൊടുപുഴ: കോതമംഗലം രൂപത വൈദികന്‍ ഫാ. ജെയിംസ് വടക്കേല്‍ (78) നിര്യാതനായി. സംസ്‌കാരം എട്ടിന് ഉച്ചഴിഞ്ഞ് 2 ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കരിമണ്ണൂര്‍ സെന്റ്. മേരീസ് ഫോറോന പള്ളിയില്‍. മൃതദേഹം ഏഴിന് വൈകുന്നേരം 4 ന് കരിമണ്ണൂരിലുള്ള സഹോദരന്‍ മാത്യുവിന്റെ ഭവനത്തില്‍ എത്തിക്കും. കരിമണ്ണൂര്‍ ഇടവകാംഗമായ ഫാ. വടക്കേല്‍ 1944 സെപ്റ്റംബര്‍ 12-ന് ജനിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ നിന്നും വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 1969 ഡിസംബര്‍ 12ന് വൈദികനായി അഭിഷിക്തനായി. വചനപ്രഘോഷണകന്‍, വാഗ്മി ധ്യാനഗുരു എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. തൊടുപുഴയ്ക്കടുത്ത് വാഴക്കാലായില്‍ സുവിശേഷശ്രമം എന്ന കാരുണ്യഭവനം സ്ഥാപിച്ചു. 1970 ല്‍ പാറത്തോട് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി വൈദിക ശുശ്രൂഷ ആരംഭിച്ച ഫാ.ജെയിംസ് വടക്കേല്‍ തുടര്‍ന്ന് രാജാക്കാട്( അസിസ്റ്റന്റ് വികാരി ) സ്ലീവാമല, മങ്കുവ രാജപുരം,ആലക്കോട്, പൊന്നന്താനം,ചിറ്റൂര്‍, പുന്നമറ്റം, തലയനാട്, നേര്യമംഗലം,വാഴക്കാല, കോട്ടപ്പടി,തോട്ടക്കര, ഞായപ്പള്ളി,മേക്കടമ്പ്, മാതിരപ്പിള്ളി,വെട്ടിമറ്റം, തെന്നത്തൂര്‍ എന്നീ പള്ളികളില്‍ വികാരിയായിരുന്നു. 2020 ല്‍ സജീവ അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചു. മുതലക്കോടം സാന്‍ജോ ഭവനില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്ന ഫാ.ജെയിംസ് ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

Related Articles

Back to top button
error: Content is protected !!