kodikulamLocal Live

ഫാ. പിന്റോ പോളിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷം കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍ സംഘടിപ്പിച്ചു

കോടിക്കുളം:ഹോളീ ക്രോസ് സഭാംഗമായ ഫാ. പിന്റോ പോളിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷം കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍ നടന്നു.
45 വൈദികര്‍ ചേര്‍ന്ന് നടത്തിയ സമൂഹ ബലിയെ തുടര്‍ന്ന് പാരിഷ് ഹാളില്‍ അനുമോദന യോഗം നടന്നു. ബംഗ്ലാദേശ് ബിഷപ്പ് മാര്‍ പുന്നന്‍കുബി, ക്ലാരിഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. മാത്യു വട്ടമറ്റത്തില്‍, ഹോളീ ക്രോസ്സ് നോര്‍ത്ത് ഈസ്റ്റ് ഇന്റ്യാ പ്രൊവിന്‍ഷ്യാള്‍ ഫാ. സൈമണ്‍ ഫെര്‍ണാണ്ടസ്, സെന്റ് ആന്‍ഡ്രൂ പ്രൊവിന്‍ഷ്യാള്‍ ബ്രദര്‍ സന്തോഷ്, ബംഗ്ലാദേശ് സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ബ്രദര്‍ സുബല്‍ റൊസ്സാരിയോ, ഹോളീ ക്രോസ്സ് തമിഴ്‌നാട് പ്രൊവിന്‍ഷ്യാള്‍ ഫാ. ഗാസ്ഫര്‍ സെല്‍വരാജ്, കാനഡ വൈസ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോമോന്‍ കല്ലടന്തിയില്‍, സൗത്ത് ഇന്ത്യാ പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ. റോയല്‍ നസ്‌റേത്ത്, കോടിക്കുളം പള്ളി വികാരി ഫാ. ജോണ്‍സണ്‍ പഴയപീടികയില്‍, ഫാ. പൗലോസ് കളപ്പുരയ്ക്കല്‍ സി.എം.ഐ, ബ്രദര്‍ ഫ്രാന്‍സിസ് ബ്രോയിലാന്‍, സി. മരിയ ഗൊരേത്തി, സി. സ്റ്റാനി കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഫാ. പിന്റോ പോള്‍ മറുപടി പ്രസംഗം നടത്തി.

കോതമംഗലം രൂപതയില്‍ കോടിക്കുളം സെന്റ് ആന്‍സ് ഇടവകയില്‍ കളപ്പുരയ്ക്കല്‍ പൈലി – കത്രീന ദമ്പതികളുടെ ഒമ്പതുമക്കളില്‍ ഏഴാമനാണ് ഫാ. പിന്റോ പോള്‍. 1999 ഒക്ടോബര്‍ 20ന് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെയാണ് പൗരോഹിത്യം സ്വീകരിച്ചത്. 2010 വരെ ത്രിപുരയിലെ ഒരിടവകയിലും വിവിധ സ്‌കൂളുകളിലും സേവനം അനുഷ്ഠിച്ചു. 2010ല്‍ തുടര്‍ പഠനത്തിനായി യു.എസ്സിലേക്ക് പോയ ഫാ. പിന്റോ പോള്‍ ബോസ്റ്റണ്‍ കോളേജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ഇന്‍ എഡ്യൂക്കേഷണല്‍ അഡ്മിനിസ്‌ട്രേഷനും തുടര്‍ന്ന് ലെസ് ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഡ്യൂക്കേഷണല്‍ ലീഡര്‍ഷിപ്പില്‍ ഡോക്ടറേറ്റും നേടി. ഇപ്പോള്‍ ഹോളീ ക്രോസ്സ് ഫാമിലി മിനിസ്ട്രി ഇന്റര്‍നാഷ്ണല്‍ ഡയറക്ടറായി സേവനം ചെയ്തു വരികയാണ്. അനുമോദന യോഗത്തില്‍ വൈദികരും സന്യാസിനികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!