Thodupuzha

ഓട്ടോ തൊഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കും സൗജന്യ നേത്രചികിത്സ ക്യാമ്പ് ഒരുക്കി അഹല്യ ഐ ഹോസ്പിറ്റല്‍

തൊടുപുഴ: ഓട്ടോ തൊഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കും സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കാനെരുങ്ങി തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍. ചൊവ്വ,ബുധന്‍,വ്യാഴം ദിവസങ്ങളില്‍ രാവിലെ 9.00 മുതല്‍ 5.00 വരെ ക്യാമ്പ് നടത്തപ്പെടുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നു. നേത്രസംബന്ധമായ എല്ലാ രോഗങ്ങളും, കണ്ണിന്റെ പ്രഷര്‍, ബ്ലഡ് പ്രഷര്‍, പ്രമേഹം, തിമിര നിര്‍ണ്ണയം, ഗ്ലോക്കോമ നിര്‍ണ്ണയം എന്നിവ സൗജന്യമായി പരിശോധിക്കുന്നു. തിമിര ശസ്ത്രക്രിയ വേണ്ടവര്‍ക്ക്
മിതമായ നിരക്കില്‍ ശസ്ത്രക്രിയ ചെയ്ത് കൊടുക്കുന്നു. കണ്ണടകള്‍ ആവശ്യമായവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടകളും ക്യാമ്പില്‍ വിതരണം ചെയ്യും. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ഡ്രൈവിംങ് ലൈസന്‍സ് കൊണ്ടുവരേണ്ടതാണ്. തൊടുപുഴ ട്രാഫിക് പോലീസ് എസ്.ഐ ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ രാഖി, ഷിംനാസ് തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 04862 290029, 2291660, 9188909721

Related Articles

Back to top button
error: Content is protected !!