ChuttuvattomThodupuzha

തലയനാട് ജയ്ഭാരത് ലൈബ്രറി ഹാളില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് 16ന്

തൊടുപുഴ : തലയനാട് ജയ്ഭാരത് ലൈബ്രറിയുടെയും ദൃഷ്ടി ചാരിറ്റബിള്‍ സൊസൈറ്റിയു ടെയും, ഫാത്തിമ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച 10 മുതല്‍ 1 വ രെ തലയനാട് ജയ്ഭാരത് ലൈബ്രറി ഹാളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്യും. തോമസ് മൈലാടൂര്‍ അധ്യക്ഷത വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ആയുഷ്മാന്‍ ഭാരത് – കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ( കെഎഎസ്പി) ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ള തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാധാരണ ജനങ്ങള്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നല്‍കും. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും ശസ്ത്രക്രിയ ചെയ്തു നല്‍കും.

കണ്ണട ആവശ്യമായി വരുന്നവര്‍ക്ക് ദൃഷ്ടി ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹായത്താല്‍ മിതമായ നിരക്കില്‍ കണ്ണട ലഭ്യമാക്കും. താല്പര്യമുള്ളവര്‍ ക്യാമ്പ് ദിവസം അഡ്വാന്‍സ് തുക നല്‍കി കണ്ണട ബുക്ക് ചെയ്യേണ്ടതാണ്. തിമിര ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലാബ് സൗകര്യം ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട് മുന്‍ക്കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447023296, 9495470145, 7306019447

Related Articles

Back to top button
error: Content is protected !!