ChuttuvattomThodupuzha

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 26ന്

തൊടുപുഴ : ജെസിഐ തൊടുപുഴ ഗ്രാന്റിയും കൊച്ചി അസ്റ്റര്‍ മെഡിസിറ്റിയുടെയും അസ്റ്റര്‍ ലാബ് തൊടുപുഴയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 11 മുതല്‍ 3 വരെ കാഞ്ഞിരമറ്റംകവല വ്യാപാര ഭവനിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, കാര്‍ഡിയോളജി (ഹൃദയ രോഗം), പള്‍മനോളജി (ശ്വാസകോശ സംബന്ധമായ) വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍, ബി.എം.ഐ, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ഇ.സി.ജി. എന്നിവ സൗജന്യമായി നല്‍കും കൂടാതെ സൗജന്യമായി മരുന്നും നല്‍കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അസ്റ്റര്‍ മെഡിസിറ്റിയുടെ പ്രിവീലേജ് കാര്‍ഡും നല്‍കുന്നതാണ്. രജിസ്ട്രേഷന് 9747558827, 9778230218, 9446089694 എന്നി നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസും സെക്രട്ടറി ജീസ് ജോണ്‍സണും അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!