Thodupuzha

എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി

തൊടുപുഴ: പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന്
351 രൂപയും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ പകല്‍കൊള്ളക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ നടത്തിയ പ്രകടനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ആര്‍. മനോജ്, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.എം നസീര്‍, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ.കെ പ്രസുഭകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!