ChuttuvattomThodupuzha

ആലക്കോട് ഡിവിഷനില്‍ വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു

ഇളംദേശം : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആലക്കോട് ഡിവിഷനില്‍ വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിവിഷന്‍ മെമ്പറുമായ ടോമി കാവാലം അറിയിച്ചു. അഞ്ചിരി വേങ്ങപ്പാറ റോഡ് -5 ലക്ഷം, 7-ാം മൈല്‍ കാക്കൊമ്പ് റോഡ് -5 ലക്ഷം, അഞ്ചിരി എസ്.സി കോളനി റോഡ് -5 ലക്ഷം, അട്ടര്‍മല സാംസ്‌കാരിക കേന്ദ്രം – 3 ലക്ഷം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കോളപ്ര – 5 ലക്ഷം, അഞ്ചിരി ഇടിവെട്ടിപ്പാറ കുടിവെള്ള പദ്ധതി – 5 ലക്ഷം, കുടയത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ – 1 ലക്ഷം, അഞ്ചിരിക്കവല ഇഞ്ചിയാനി റോഡ് റീ ടാറിംഗ് – 7 ലക്ഷം, പാലപ്പിള്ളി ഒന്നാരമല റോഡ്- 5 ലക്ഷം (എംഎല്‍എ), പാലപ്പിള്ളി കൂടിലിപ്പാറ റോഡ് – 8 ലക്ഷം (എംഎല്‍എ), അഞ്ചിരി മലങ്കര റോഡ് – 8 ലക്ഷം (എംഎല്‍എ) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!