ChuttuvattomThodupuzha

ഗണക മഹാസഭ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ: ഗണക മഹാസഭ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. മാറുന്ന സാമൂഹിക സാഹചര്യങ്ങളില്‍ ഗണക സമുദായം നേരിടുന്ന,കുല തൊഴില്‍, വിദ്യാഭ്യാസ – തൊഴില്‍ സംവരണ സംരക്ഷണങ്ങളടക്കമുള്ള പ്രശ്നങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് കേരള ഗണക മഹാസഭ കാഞ്ഞിരമറ്റം ശാഖ വാര്‍ഷിക സമ്മേളനം
ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് എ.കെ.ബാബുവിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലാ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ റ്റി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ചീഫ് ഓഡിറ്റര്‍ പി.എസ്.ഗോപി, വനിതാവേദി ജില്ലാ പ്രസിഡന്റ് ശാന്താ ബാലകൃഷ്ണന്‍, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി. പ്രമോദ്, സെക്രട്ടറി സജീഷ് വി.എം, വനിതാവേദി ജില്ലാ കമ്മിറ്റിയംഗം പത്മകുമാരി ബാബു, ശാഖാ സെക്രട്ടറി അജീഷ്. കെ.എം, വൈസ് പ്രസിഡന്റ് സിന്ധു പ്രകാശ്, ജോയിന്റ് സെക്രട്ടറി സുജ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!