Thodupuzha

ഗാന്ധിജയന്തി  ദിനാചരണം

തൊടുപുഴ: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സേവന ദിനമാചരിച്ചു. മങ്ങാട്ടുകവല നാലുവരിപ്പാതയില്‍ വടക്കം മുറി ജങ്ഷനിലെ ഡിവൈഡറുകളുടെ ഇരുവശവും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ.എ മുഹമ്മദ് അമീന്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എച്ച് സുധീര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കി. വൈറ്റ് ഗാര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് ഹാറൂണ്‍ റാത്തപ്പിള്ളി, പി.എന്‍ ജാഫര്‍, വി.എം ജലീല്‍, പി.എന്‍ സിയാദ്, അജ്മല്‍ ഷക്കീര്‍, റിയാസ് പി.ആര്‍, പി.എ നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!