ChuttuvattomThodupuzha

തൊടുപുഴ-മുട്ടം റൂട്ടില്‍ പാതയോരങ്ങളില്‍ മാലിന്യം തള്ളി

മുട്ടം: തൊടുപുഴ-മുട്ടം റൂട്ടില്‍ പാതയോരങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ വ്യാപകമായി തള്ളി. പ്ലാസ്റ്റിക്ക് ചാക്കിലും പൊളിത്തീന്‍ കവറിലും നിറച്ച മാലിന്യങ്ങള്‍ ഞായറാഴ്ച്ച രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തൊടുപുഴ-മുട്ടം റൂട്ടില്‍ പെരുമറ്റം കനാലിന് സമീപം, റോഡിന് വീതി കൂട്ടിയ ഭാഗം, മ്രാലയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം, ഒളമറ്റം പാലത്തിന് സമീപം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലാണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ തള്ളിയത്. ചാക്കിലും പൊളിത്തീന്‍ കവറിലും നിറച്ച മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ വലിച്ചിഴച്ച് പാതയോരങ്ങളില്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്.
പാതയോരങ്ങളില്‍ നിന്ന് തെരുവ് നായ്ക്കള്‍ മാലിന്യങ്ങള്‍ വലിച്ചിഴച്ച് സമീപത്തെ കിണറുകളിലും മറ്റ് കുടിവെളള സ്രോതസുകളിലും തള്ളാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.

 

Related Articles

Back to top button
error: Content is protected !!