ChuttuvattomThodupuzha

പ്രധാനമന്ത്രി പ്രസംഗിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച സംഭവം:സംസ്‌കാര ശൂന്യതയെന്ന് ഗോവ ഗവര്‍ണര്‍

തൊടുപുഴ: കേരളത്തിന്റെ സംസ്‌കാരത്തിന്റെ ശൂന്യതയാണ് പ്രധാനമന്ത്രി വന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരായ ഇത്തരം നീക്കത്തിലൂടെ കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചിന്തിക്കണമെന്നും പ്രധാന മന്ത്രി പങ്കെടുത്ത് മടങ്ങിയ വേദിയില്‍ ചാണക വെള്ളം തളിച്ചത് മ്ലേച്ചകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ഭരണ തന്ത്രജ്ഞനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയമായി വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് പക്ഷേ ചാണക വെള്ളം തളിക്കുന്നവര്‍ സംസ്‌കാര ശൂന്യതയാണ് വ്യക്തമാക്കുന്നത് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ നാടിന്റെ ഭരണഘടനാ ചുമതലകള്‍ വഹിക്കുന്നവരാണ് നാടിന്റെ പൈതൃകത്തിന് യോജിച്ച നടപടിയല്ല ചാണകവെള്ളം തളിച്ചത്. കാളക്കൂറ്റനെ പരസ്യമായി കശാപ്പ് നടത്തുന്ന പ്രാകൃത സംസ്‌കാരത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടി നേതാക്കളുള്ള സ്ഥലമാണിതെന്നും മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകും മൃഗം അധപ്പതിച്ചാല്‍ ഇത്തരക്കാരാകുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ 43-ാം വാര്‍ഷികം പൈതൃകം 2024 ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

 

Related Articles

Back to top button
error: Content is protected !!