Moolammattam

മൂലമറ്റത്ത് കുറുക്കന്‍ ആടുകളെ കടിച്ച് കൊന്നു

മൂലമറ്റം: ആടിനെ കുറുക്കന്‍ കടിച്ച് കൊന്നു. മൂന്നു ങ്കവയല്‍ ആനത്താരക്കല്‍ ജോയി ജോസഫിന്റെ പുരയിടത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടിനെയാണ് കുറുക്കന്‍ പിടിച്ചത്.  ബുധനാഴ്ച 4 മണിയോടു കൂടിയാണ് സംഭവം ആടിനെ കാണാതെ വന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് തളളയാട് ചത്ത് കിടക്കുന്നത് കാണുന്നത്. അതിനെ കുഴിച്ചിട്ടശേഷം കുഞ്ഞിനെ അന്വേഷിച്ച് എത്തിയപ്പോള്‍ ഒരു കാല്‍ തിന്ന ശേഷം ബാക്കി കിടന്നത് കണ്ടെത്തി. ശേഷം വനപാലകരെ വിവരം അറിയിച്ചു. വലിയ തള്ളയാടും ചനയേല്‍ക്കാറായി നിന്ന കുഞ്ഞിനേയുമാണ് കുറുക്കന്‍ പിടിച്ച് തിന്നത് ഈ പരിസരങ്ങളില്‍ രാത്രി കാലങ്ങളില്‍ കുറുക്കന്റെ ഓലിയിടല്‍ കേള്‍ക്കാമായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!