ChuttuvattomThodupuzha

അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്ത നിലയില്‍

കാഞ്ഞാര്‍ : ചക്കിക്കാവില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തിന്‍ രണ്ട് ആടുകള്‍ ചത്തു. ഐമനത്ത് മനോജിന്റെ വീട്ടിലെ രണ്ട് ആടുകളാണ് ചത്തത്. ഇന്ന് വൈകിട്ട് പുരയിടത്തില്‍ കെട്ടിയിരിക്കുകയായിരുന്ന ആടുകള്‍ ബഹളം വെച്ചത് കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ രണ്ട് ആടുകളും ചത്ത നിലയിലായിരുന്നു. ആടുകളെ പരിശോധിക്കാനായി മൃഗഡോക്ടര്‍മാരെ അന്വേഷിച്ചെങ്കിലും മൃഗഡോക്ടര്‍മാര്‍ ലീവിലാണ് എന്ന വിവരമാണ് ലഭിച്ചത്. രണ്ട് മാസമായി ചക്കിക്കാവിന്റെ സമീപ പ്രദേശങ്ങളായ കുടയത്തൂര്‍, അടൂര്‍മല, മുട്ടം പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടിന് കുടയത്തൂരില്‍ പുലിയെ കണ്ടതായി പ്രദേശവാസി പറഞ്ഞിരുന്നു. മൂന്ന് ആഴ്ചയായി കാണാമറയത്തായിരുന്ന പുലിയാണോ ആടുകളെ കൊന്നതെന്നാണ് പ്രദേശവാസികളുടെ സംശയം.

Related Articles

Back to top button
error: Content is protected !!