Thodupuzha

ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ

പൂമാല: എസ്.എന്‍.ഡി.പി. യോഗം പൂമാല ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ 12-ാമത് വാര്‍ഷിക മഹോത്സവത്തിന്റെ സമാപന ദിവസം ക്ഷേത്ര ചടങ്ങുകള്‍ പതിവു പോലെ നടന്നതിനോടൊപ്പം ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അഷ്ടാഭിഷേകത്തോടു കൂടി പ്രതിഷ്ഠ വാര്‍ഷിക കലശാഭിഷേകവും തുടര്‍ന്ന് മഹാ ഗുരു പൂജയും, മഹാപ്രസാദ ഊട്ടും നടന്നു. വൈകിട്ട് വാദ്യമേളങ്ങളുടേയും പറവൂര്‍ വേല്‍മുരുകന്‍ കാവടിസംഘം അവതരിപ്പിച്ച പൂക്കാവടികളുടേയും അകമ്പടിയോടെ പന്നിമറ്റം പൂങ്കുളം ശ്രീദേവീ ക്ഷേത്ര സന്നിധിയില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തി കെ.ആര്‍ പ്രസാദ് ശാന്തിയുടെ കാര്‍മികത്വത്തില്‍ താലപ്പൊലി ഘോഷയാത്ര പൂമാല ഗുരുദേവ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മംഗള പൂജയും തുടര്‍ന്ന് കൊടിയിറക്കിനു ശേഷം പ്രസാദ ഊട്ടും നടന്നു.
ശാഖാ പ്രസിഡന്റ് അനില്‍ രാഘവന്‍, ശാഖാ വൈസ് പ്രസിഡന്റ് വല്‍സമ്മ പ്രഭാകരന്‍, സെക്രട്ടറി അജയ് രമണന്‍, കുടുംബ യോഗം കണ്‍വീനര്‍ രാജേഷ് പുതിയ പറമ്പില്‍, വനിത സംഘം പ്രസിഡന്റ് ലക്ഷ്മി രമണന്‍, ഉല്‍സവ കമ്മിറ്റി കണ്‍വീനര്‍ മോഹനന്‍ കുമ്പുളുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!