ChuttuvattomThodupuzha

ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു : പി.ജെ. ജോസഫ് എംഎല്‍എ

തൊടുപുഴ : വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ പറഞ്ഞു. നേര്യമംഗലം കാഞ്ഞിര വേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ എന്ന വീട്ടമ്മ മരിക്കാന്‍ ഇടയായ സാഹചര്യം അതീവ ദുഖഃകരമാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടിയുണ്ടാകണം. സര്‍ക്കാരിന്റെ നിസംഗതയാണ് സംസ്ഥാനത്ത് ഇത്തരം വന്യമൃഗ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!