ChuttuvattomThodupuzha

പട്ടയ വിതരണം നിര്‍ത്താനുള്ള കാരണം സര്‍ക്കാരിന്റെ വീഴ്ച: ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ: 1964 ചട്ടങ്ങള്‍ അനുസരിച്ച് പട്ടയ വിതരണം നിര്‍ത്തിവെക്കണമെന്ന കോടതി ഉത്തരവിന് കാരണം കേസ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ച കൊണ്ടാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വീഴ്ച്ച പറ്റി. 1964 ലെ നിയമപ്രകാരം കൈയേറ്റ ഭൂമിക്ക് പട്ടയം നല്‍കിയിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിയാത്തതാണ് ഈ ഉത്തരവിന് കാരണമായത്. ഇത് ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. ജില്ലയിലെ കുടിയേറ്റ കൃഷിക്കാരുടെ താല്പര്യം സംരക്ഷിക്കാന്‍ കഴിയുന്നില്ലങ്കില്‍ എന്തിനാണ് ലക്ഷങ്ങള്‍ ശമ്പളം നല്‍കി സര്‍ക്കാര്‍ അഭിഭാഷകരെ തീറ്റിപോറ്റുന്നുവെന്ന് വ്യക്തമാക്കണം. 1/8/1971 ന് മുന്‍പ് കൈവശത്തിലുള്ള ഭൂമിക്ക് മാത്രമേ 1964 ലെ നിയമപ്രകാരം പട്ടയം നല്‍കാന്‍ കഴിയു. കൂടാതെ ഈ ഭൂമി അസ്സൈനബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായിരിക്കണം. ലാന്‍ഡ് അസ്സൈമെന്റ് കമ്മറ്റിയുടെ അനുമതിയോടെ മാത്രമേ ഈ ഭൂമിക്ക് പട്ടയം നല്‍കാന്‍ കഴിയു. ഇപ്രകാരം 1971 മുന്‍പ് കൈവശത്തിലുള്ള കൃഷിഭൂമിക്ക് മാത്രമേ പട്ടയം നല്‍കിയിട്ടുള്ളുവെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കൂടാതെ സര്‍ക്കാര്‍ ഭൂമി കൈയേറി 1964 നിയമപ്രകാരം ഉണ്ടാക്കിയ ഉണ്ടാക്കിയ വ്യാജപട്ടയങ്ങള്‍ കൊട്ടക്കാമ്പൂരില്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും ഇപ്രകാരമുള്ള കൈയേറ്റങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരിന്നുവെങ്കില്‍ ഈ വിവാദ ഉത്തരവ് ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!