ChuttuvattomThodupuzha

സര്‍ക്കാര്‍ അധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണം : കെപിഎസ്ടിഎ

തൊടുപുഴ : ഇടതു സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന അധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ ഉച്ചഭക്ഷണം, ഡി.എ അരിയര്‍ , അശാസ്ത്രീയമായ അക്കാഡമിക്ക് കലണ്ടര്‍ എന്നി വിഷയങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ കെപിഎസ്ടിഎ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ശക്തമായ നിയമപോരാട്ടത്തിലൂടെയും ജനാധിപത്യപരമായ സമരമാര്‍ഗങ്ങളിലൂടെയും അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി കെപിഎസ്ടിഎ മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.എം നാസര്‍ ,സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ ബിജോയ് മാത്യു,സംസ്ഥാന കൗണ്‍സില്‍ അംഗം സജി മാത്യു, ഷിന്റോ ജോര്‍ജ്, ദീപു ജോസ്, വി. ആര്‍ രതീഷ് ,സുനില്‍ തോമസ് ,രാജിമോന്‍ ഗോവിന്ദ്, ബിജു ഐസക് , ജോസഫ് മാത്യു, ജീസ് എം. അലക്സ്, ജിബിന്‍ ജോസഫ്, ജിന്‍സ് കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!