ChuttuvattomThodupuzha

മുഴുവന്‍ കൈയേറ്റ ഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

തൊടുപുഴ: മുഴുവന്‍ കൈയേറ്റ ഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭൂമി കൈയേറ്റത്തിനെതിരായ നിയമ നടപടികള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ അടിയന്തിരമായി പുനരാരംഭിക്കണം.  ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കുത്തകകള്‍ കയ്യേറി കൈവശം വച്ചിരിക്കുകയാണ്. മുഴുവന്‍ ഭൂമി കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നത് എല്‍.ഡി.എഫ് പ്രകടന പത്രികകള്‍ ആവര്‍ത്തിച്ചു നല്‍കിയ വാഗ്ദാനമാണ്. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കേണ്ട സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം തന്നെ കൈയേറ്റത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നവരും അതില്‍ നിന്ന് പങ്കു പറ്റുന്നവരുമാകുന്ന കാഴ്ചയാണ് കാണുന്നതെന്നും റസാഖ് പാലേരി ആരോപിച്ചു.

കൈയേറ്റ ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സമരം പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വൈസ് പ്രസിഡന്റ് ജോസഫ് ജോണ്‍, സെക്രട്ടറി പ്രേമ.ജി.പിഷാരടി, ജില്ലാ പ്രസിഡന്റ് ഹംസ.സി.ഐ, ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍.കെ.എസ്, സംസ്ഥാന മീഡിയ കോര്‍ഡിനേറ്രര്‍ നജ്ദ റൈഹാന്‍, ജില്ലാ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പി.പി.അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!