Thodupuzha

ഗ്രേസ് മാര്‍ക്ക് ഉത്തരവ് അപൂര്‍ണമെന്ന് കെ.പി.എസ്.ടി.എ

തൊടുപുഴ: ഗ്രേഡ് ഉയര്‍ത്താന്‍ ഗ്രേസ് മാര്‍ക്ക് ആവശ്യം വരാത്ത കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ബോണസ് മാര്‍ക്കിന് അര്‍ഹത ഉണ്ടാകുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പരിഷ്‌കരിക്കണമെന്നും കായിക മേളകളില്‍ അത്ലറ്റിക് മീറ്റില്‍ സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം നടത്തുന്ന 8 പേര്‍ക്ക് നല്‍കി വന്ന ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയതും പുനപരിശോധിക്കണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.എം നാസര്‍ , ട്രഷറര്‍ ജോബിന്‍ കളത്തിക്കാട്ടില്‍ , സി.കെ മുഹമ്മദ് ഫൈസല്‍ , ബിജോയി മാത്യു , എം.വി ജോര്‍ജുകുട്ടി , കെ. സുരേഷ് കുമാര്‍ , സജി ജോസഫ് , സുനില്‍ ടി. തോമസ് , അജീഷ് കുമാര്‍ , സിബി കെ. ജോര്‍ജ്, ഷിന്റോ ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ് , അനീഷ് കെ. ജോര്‍ജ് , ദീപു ജോസ് , രതീഷ് വി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!