Thodupuzha

കെ.പി.എസ്.റ്റി.എ ഗുരുസ്പര്‍ശം പദ്ധതിക്ക് തുടക്കം കുറിച്ചു

തൊടുപുഴ : കെ.പി.എസ്.റ്റി.എ യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗുരുസ്പര്‍ശം പദ്ധതിയുടെ തൊടുപുഴ സബ് ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ,നോട്ട് ബുക്ക് എന്നിവ വിതരണം ചെയ്തു. കെ.പി.എസ്.റ്റി.എ മെമ്പര്‍മാരായ അധ്യാപകരില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇതുവരെ 83 സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി .വിവിധ വ്യക്തികളുടെയും , സംഘടനകളുടെയും സഹായത്തോടെ 170 കുട്ടികള്‍ക്ക് 8 നോട്ട് ബുക്ക് വീതം നല്‍കി . തൊടുപുഴ സെന്റ്. സെബാസ്റ്റിയന്‍സ് യു.പി സ്‌കൂള്‍ യൂണിറ്റ് സമാഹരിച്ച് 15 സ്മാര്‍ട്ട്‌ഫോണുകള്‍ അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ക്ക് നല്‍കിക്കൊണ്ടാണ് ഗുരുസ്പര്‍ശം പദ്ധതിയുടെ സബ് ജില്ലാതല ഉദ്ഘാടനം നടത്തിയത് . സബ് ജില്ലാ പ്രസിഡന്റ് ഗോഡ്വിന്‍ റോഡ്രിഗ്‌സ്, വി.എം ഫിലിപ്പച്ചന്‍ ,ഷിന്റോ ജോര്‍ജ് , അനീഷ് ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ്, ആര്‍. മിനിമോള്‍ , ബീനാ വില്‍സന്‍ , ബിന്ദു കെ. ഒലിയപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!