Thodupuzha

ഹജ് സാങ്കേതിക പഠന ക്ലാസ് 27 ന്

തൊടുപുഴ: സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഈ വര്‍ഷത്തെ ഹജ് കര്‍മ്മത്തിന് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും വെയ്റ്റിങ് ലിസ്റ്റില്‍ 1000 വരെയുള്ളവര്‍ക്കും വേണ്ടി നടത്തുന്ന ആദ്യഘട്ട ഹജ് സാങ്കേതിക പഠന ക്ലാസ് 27ന് രാവിലെ 9 ന് തൊടുപുഴ കുന്നം ദാറുല്‍ ഫതഹ് ഓഡിറ്റോറിയത്തില്‍ നടക്കും. ഡീന്‍ കുര്യാക്കോസ് എം.പി ക്ലാസ് ഉത്ഘാടനം ചെയ്യും. ഹജ് കമ്മറ്റി മെമ്പര്‍ സഫര്‍ കായല്‍ അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റും ദാറുല്‍ ഫതഹ് വൈസ് പ്രസിഡന്റുമായ ജഅ്ഫര്‍ കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. പഠന ക്ലാസുകള്‍ക്ക് റിസോഴ്‌സ് പേഴ്‌സന്‍ അബ്ദുറഹ്‌മാന്‍ പുഴക്കര, ജില്ലാ ട്രെയ്‌നേഴ്‌സ് ഓര്‍ഗനൈസര്‍ അബ്ദുള്‍ സലാം സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!