Thodupuzha

ഹാന്‍ഡ്‌ബോള്‍ പ്രീമിയര്‍ ലീഗ്

തൊടുപുഴ: ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുമാരമംഗലം എം.കെ.എന്‍.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രഥമ സെന്റ് പോള്‍സ് ആയുര്‍വേദ ഇടുക്കി ഹാന്‍ഡ്‌ബോള്‍ പ്രീമിയര്‍ ലീഗ് 29ന് രാവിലെ 8ന് ആരംഭിക്കും. ജില്ലയില്‍ നിന്നും 2002 ശേഷം ജനിച്ച നൂറിലേറെ ആണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ലീഗില്‍ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. കാസ്‌ട്രോ ഇളംദേശം, അല്‍ യമാമ റിയാദ്, മാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇടുക്കി, കിംഗ് ഫൈറ്റേഴ്‌സ് വെള്ളിയമാറ്റം, ബ്ലാക്ക് ക്യാപ്‌സ് കുമാരമംഗലം, ഡെനിം തൊടുപുഴ തുടങ്ങിയ ടീമുകളാണ് പങ്കെടുക്കുന്നത്. മത്സര വിജയ്കള്‍ക്ക് മച്ചിയാനിക്കല്‍ അബ്രാഹം മെമ്മാറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും

Related Articles

Back to top button
error: Content is protected !!