ChuttuvattomThodupuzha

വൈദികരുടെ നേതൃത്വത്തില്‍ ഒരുക്കിയ ജപ്പാന്‍ വയലറ്റ് നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി

വാഴക്കുളം:പച്ച വിരിച്ച നെല്‍പ്പാടങ്ങളുടെ ഗ്രാമ്യഭംഗി ഇനി വയലറ്റുപാടങ്ങള്‍ക്കും സ്വന്തമാകുന്നു. വാഴക്കുളം കര്‍മല ആശ്രമത്തിലെ വൈദികരാണ് വയലറ്റ് നെല്‍കൃഷിയുമായി ശ്രദ്ധയാകര്‍ഷിക്കുന്നത്. സംസ്ഥാന പാതയോരത്തെ കാര്‍മല്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിനു സമീപം കര്‍മല ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള നെല്‍പ്പാടത്താണ് ജപ്പാന്‍ വയലറ്റ് എന്ന നെല്ലിനം കൃഷി ചെയ്ത് വിളവെടുപ്പു നടത്തിയിരിക്കുന്നത്.സാധാരണ നെല്ലിനങ്ങളില്‍ നിന്നും വ്യത്യസ്തമായി കതിരിടും വരെ ഇലകള്‍ക്കും തണ്ടിനും വയലറ്റ് നിറമാണ് ഈ ഇനം നെല്‍ച്ചെടിക്കുള്ളത്. നെല്‍പ്പാടത്തു നിന്ന് ഇതര പാഴ്‌ചെടികള്‍ പിഴുതുമാറ്റി ഇവ സംരക്ഷിക്കുന്നതിന് നിറവ്യത്യാസം സഹായകമാണ്.
നാലു മാസം കൊണ്ട് ഇവ വിളവെടുപ്പിനു പാകമാകും.കര്‍മല ആശ്രമ ശ്രേഷ്ഠന്‍ ഫാ.തോമസ് മഞ്ഞക്കുന്നേല്‍,ഫാ.ബിനു ഇലഞ്ഞേടത്ത്, ഫാ.ബിനോയി ചാത്തനാട്ട്, ഫാ.അനീഷ് ചെറുതാനിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെല്‍കൃഷിയും വിളവെടുപ്പും നടത്തിയത്.പഞ്ചായത്തംഗങ്ങളായ പി.എസ് സുധാകരന്‍, കെ.വി സുനില്‍, മഞ്ഞള്ളൂര്‍ കൃഷി ഓഫീസര്‍ ആരിഫ, റസീന,ദിനേശന്‍,റോയി വെട്ടിക്കുഴി തുടങ്ങിയവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.പ്രദേശത്ത് ജലസാന്നിധ്യം നിലനിര്‍ത്തുന്നതില്‍ തണ്ണീര്‍തടങ്ങള്‍ക്കും താഴ്ചപ്പാടങ്ങള്‍ക്കുമുള്ള ചെറുതല്ലാത്ത പങ്ക് മനസിലാക്കി ജലസമൃദ്ധിക്കാവശ്യമായ നെല്‍പ്പാടം വ്യത്യസ്ത മാതൃകയില്‍ പുന:സൃഷ്ടിക്കുകയാണ് ഈ വൈദികര്‍.തരിശിട്ടിരിക്കുന്ന നെല്‍പ്പാടങ്ങളില്‍ നെല്‍കൃഷി ഒരുക്കാന്‍ പുതുതലമുറയ്ക്കും പ്രേരണ നല്‍കട്ടെ എന്ന പ്രത്യാശയും വൈദികര്‍ക്കുണ്ട്.

 

 

 

Related Articles

Back to top button
error: Content is protected !!