Thodupuzha

ഇരകളുടെ ചിത്രം നീക്കം ചെയ്യാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

തൊടുപുഴ:മസാജ് പാര്‍ലറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത ഇരകളായ യുവതികളുടെ ചിത്രങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം.കഴിഞ്ഞ മാര്‍ച്ചില്‍ തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ലാവാ മസാജ് പാര്‍ലറില്‍ പോലീസ് പരിശോധന നടത്തിയത.്‌തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു യുവതികളെയും രണ്ടു യുവാക്കളെയും ഒരു ജീവനക്കാരനെയും കസ്റ്റഡിയിലെടുക്കുകയും ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ഇരകളായ യുവതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് ഓണ്‍ലൈന്‍, സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്‌തെന്നും ആരോപിച്ച് ഇരകളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിനെത്തുടര്‍ന്നാണ് നടപടി കോടതി സ്വീകരിച്ചത്.ഇരകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമായിരിക്കെയാണ് പോലീസിന്റെ നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഇത്തരം കാരണത്താല്‍ ഒരു യുവതിയുടെ വിവാഹ ബന്ധം പോലും തകരുന്ന നിലയിലെത്തിയെന്നും പരാതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ചിത്രങ്ങള്‍ നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ കോടതി സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!