ChuttuvattomThodupuzha

അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജില്‍ ഹിസ്റ്റോപതോളജി ലാബിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ : അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജില്‍ പുതിയതായി സ്ഥാപിച്ച ഹിസ്റ്റോപതോളജി ലാബിന്റെ ഉദ്ഘാടനം നടത്തി. വായിലെ ക്യാന്‍സര്‍ നിര്‍ണ്ണയവും, ബയോപ്‌സിയും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഓറല്‍ പതോളജി വിഭാഗത്തില്‍ ലാബ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. അല്‍ -അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ അഡ്വ.
കെ.എം. മിജാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിനോദ്കുമാര്‍ ആര്‍.ബി., അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.അമല്‍ ഇ.എ., ഓറല്‍ പതോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മിപ്രിയ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!