Thodupuzha

പരാതി കൊടുത്തതിന് വീട്ടമ്മയെ മർദ്ദിച്ചതായി ആരോപണം

 

തൊടുപുഴ: മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് പരാതി കൊടുത്തതിന് വീട്ടമ്മയെ മർദ്ദിച്ചതായി ആരോപണം.
തൊടുപുഴ അമ്പലംവാർഡിൽ ബംഗ്ലാംകുന്നിൽ താമസിക്കുന്ന ഇന്ദിര അശോകനാണ് മർദ്ദനമേറ്റത്. ഇന്ന്‌ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അയൽവാസി റോഡ് കൈയേറി മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് ഇന്ദിര അശോകൻ
നേരത്തെ നഗരസഭയിൽ പരാതി നൽകിയിരുന്നു. നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ന്‌ പരാതി അന്വേഷിക്കാനായി എത്തിയിരുന്നു. ഇതിനിടെ ഉച്ചയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ദിരയെ പിന്നിലൂടെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ഇന്ദിര തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button
error: Content is protected !!