Thodupuzha

അപകടങ്ങള്‍ പതിവായ മേലുകാവ് പാണ്ടിയന്‍മാവ് റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു

മേലുകാവ്: അപകടങ്ങള്‍ പതിവായ മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഹമ്പുകള്‍ സ്ഥാപിച്ചത്. അപകടമേഖലയായ വളവിന് 100 മീറ്റര്‍ മുന്‍പിലായാണ് ഹമ്പ് സ്ഥാപിച്ചത്. തൊടുപുഴ ഭാഗത്ത് നിന്നും എത്തുമ്പോള്‍ ഇറക്കത്തിലാണ് പാണ്ടിയന്‍മാവ് വളവ്. വേഗതയിലെത്തുന്ന വാഹനങ്ങള്‍ കൂടുതല്‍ അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വേഗത കുറയ്ക്കുന്നതിനായി ഹംമ്പുകള്‍ സ്ഥാപിച്ചത്. 6 ഹംമ്പുകളാണ് റോഡില്‍ സ്ഥാപിച്ചത്. അതേസമയം, കുത്തിറക്കത്തോട് കൂടിയ വളവുള്ള പാണ്ടിയന്‍മാവില്‍ അപകടസാഹചര്യം ഒഴിവാകാന്‍ ഹമ്പുകള്‍ മതിയാകില്ലെന്നും അഭിപ്രായമുണ്ട്. ലോഡുമായെത്തുന്ന വലിയ ലോറികളാണ് ഇവിടെ മറിയുന്നവയില്‍ കൂടുതലും. കഴിഞ്ഞദിവസം മറിഞ്ഞതും കോഴിത്തീറ്റയുമായി വന്ന വലിയ  ലോറിയായിരുന്നു. ടിപ്പറുകളും ഇവിടെ മറിഞ്ഞിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ റോഡിന്റെ അശാസ്ത്രീയത കൂടി പരിഗണിച്ച് വേണ്ട നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

Related Articles

Back to top button
error: Content is protected !!